മലപ്പുറം: എ ടി എമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേര്‍ മലപ്പുറത്ത് അറസ്റ്റിലായി .
വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തി എൺപത്തി രണ്ടായിരം രൂപയാണ് ഇവർ തട്ടിയെടുത്തത്.
മുസ്ലീം ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷിബു എൻ.ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എം.പി, അരീക്കോട് ഇളയൂര്‍ സ്വദേശി കൃഷ്ണരാജ്.
മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത് എം ടി എന്നിവരാണ് അറസ്റ്റിലായത്.