ആസിഡ് കുടിച്ച് നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മൂത്തമകളും മരണത്തിന് കീഴടങ്ങി

Latest ഇന്ത്യ കേരളം പ്രാദേശികം

കോട്ടയം ബ്രഹ്‌മമംഗലത്ത് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു.

കാലായിൽ സുകുമാരന്റെ ഭാര്യ സീന, മകൾ സൂര്യ എന്നിവരാണ് മരിച്ചത്.

സുകുമാരനും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കോവിഡിനെ തുടർന്നുണ്ടായ മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ഇന്നലെ രാത്രിയാണ് ആത്മഹത്യ ശ്രമം നടന്നത്.

ഇളയമകൾ സുവർണ്ണ അയൽപ്പക്കത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

നാലുപേരെയും ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഭാര്യ സീന യാത്രമധ്യേ മരിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ മൂത്തമകൾ സൂര്യയും മരണത്തിന് കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *