ജീവിത യാത്രയിൽ പ്രതിസന്ധികൾ വരുമ്പോൾ തരണം ചെയ്തു മുന്നോട്ട് പോകുന്നവരാണ് വിജയം കൈവരിച്ചിട്ടുള്ളത്. പരാജയങ്ങളെ വിജയിപ്പിച്ചു കാണിക്കണം എന്നാൽ മാത്രമേ ലോകത്ത് ജീവിക്കാൻ പറ്റുകയുള്ളൂ.
അങ്ങനെ പരാജയങ്ങളിൽ ഇന്ന് വിജയത്തിലേക്ക് ഓടിക്കയറിയ പെൺകുട്ടിയുടെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.
ടുംബ എന്ന പെൺകുട്ടിയുടെ ജീവിതം ഇങ്ങനെയാണ്,കടുത്ത മദ്യപാനിയായ അച്ഛന്റെയും ലൈംഗിക തൊഴിലാളിയായ അമ്മയുടെ മകളായി ജനിച്ച ടുംബയ്ക്ക് ബാല്യകാലം വളരെ മോശമായിരുന്നു.
ഏതൊരു കുട്ടിയെയും പോലെയും ഒരുപാട് സ്വപ്നങ്ങളും ആയിട്ടാണ് ടുംബ കുട്ടിക്കാലം കഴിച്ചുകൂട്ടിയത്.ടുംബയെ എല്ലാവരും നോക്കിയിരുന്നത് അമ്മയെപ്പോലെ മകളും ഒരു ലൈംഗിക തൊഴിലാളിയായി മാറുമെന്ന കണ്ണിലൂടെയാണ്.
അവളുടെ മനസ്സിലും അമ്മ തെരഞ്ഞെടുത്ത വഴിയിൽ തന്നെ മക്കളും തിരഞ്ഞെടുക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു.പക്ഷേ അമ്മയുടെ പാത പിന്തുടരാൻ അവർ തയ്യാറായില്ല.
മുഴുക്കുടിയനായ അച്ഛൻ ദിവസവും അമ്മയെ മർദിക്കുന്ന കാഴ്ച കണ്ടായിരുന്നു ആ പെൺകുട്ടി വളർന്നുവന്നത്.അങ്ങനെ അച്ഛന്റെ ക്രൂരത സഹിക്കാതായപ്പോൾ പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ പറയാനുള്ള ധൈര്യം ചെറുപ്പത്തിലെ അവൾക്ക് കിട്ടി.
മകളെ നല്ലപോലെ നോക്കാനും അവൾക്ക് വിദ്യാഭ്യാസം നൽകാനുമായിരുന്നു ടുംബ ലൈംഗിക തൊഴിലാളിയായി പോയത്. എന്നാൽ അമ്മ ഉണ്ടാക്കുന്ന പൈസ എല്ലാം അച്ഛൻ കൂടിച്ച് തീർക്കുകയും.
അമ്മയെ ലൈംഗികതൊഴിലാളി ആണ് എന്ന് പറഞ്ഞ് മർദ്ദിക്കുകയും ചെയ്യും.ഇത് സഹിക്കാൻ വയ്യാതെയാണ് ടുംബ പോലീസ് സ്റ്റേഷനിൽ പോയത്.എല്ലാവരുടെ മുന്നിൽ അപമാനിക്കപ്പെടുകയും പരിഹാസ പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്ത അവസരങ്ങൾ നിരവധിയാണ് ടുംബയുടെ ജീവിതത്തിൽ.
മറ്റുള്ളവരുടെ കുത്തുവാക്കുകളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നു. എന്നാൽ തനിക്കുണ്ടായ ഈ ദുർവിധി മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.
അങ്ങനെ ടുംബ ഒരുപാട് ബോധവൽക്കരണ ക്ലാസുകളിലൂടെ ആ തെറ്റിദ്ധാരണ അമ്മമാരിൽ നിന്ന് തിരുത്താൻ ശ്രമിച്ചു. 2005 ൽ 16 പേരടങ്ങുന്ന ദിശ എന്ന സംഘടന അവൾ രൂപീകരിച്ചു. വഴിയോരത്ത് കിടക്കുന്ന കുട്ടികൾ അഭയ കേന്ദ്രമായി മാറി ദിശ.
ഗതികേട് കൊണ്ടും ചതിക്കുഴിയിൽ വീണു ചൂഷണങ്ങൾക്ക് ഇരയാവുന്ന പെൺകുട്ടികളെ മോചിപ്പിക്കണമെന്ന ആഗ്രഹം ആയിട്ടാണ് ടുംബ ഈ സംഘടന രൂപീകരിച്ചത്.പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരെ പരാതിപ്പെടാനും അവൾ പലരെയും സഹായിച്ചു.
ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷപ്പെടുത്താൻ മാത്രമായിരുന്നില്ല അവളുടെ ലക്ഷ്യം അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും അതിനുള്ള വഴി കാണിക്കാനും അവൾക്ക് കഴിഞ്ഞു.
ഒരു പെൺകുട്ടി മറ്റൊരാളാൽ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ അവൾക്ക് ചെയ്യാൻ പറ്റുന്നത് ഒക്കെ ടുംബ ചെയ്തു.ഒരിക്കലും പെൺകുട്ടികൾ ആരുടെ മുന്നിലും ചൂഷണം ചെയ്യപ്പെടേണ്ടത് എന്നാണ് ടുംബയുടെ ലക്ഷ്യം.