ഇടിത്തീ പോലെ ഇന്ധനവില വര്‍ധനവ്; പെട്രോളിന് 98 രൂപ കടന്നു

Latest കേരളം

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപയും 16 പൈസയുമായി വര്‍ധിച്ചു. ഡീസല്‍ വില 93 രൂപ 48 പൈസയുമായി.

കഴിഞ്ഞ ദിവസവും ഇന്ധനവില കൂടിയിരുന്നു. പെട്രോളിനും ഡീസലിനും 29 പൈസ വീതമായിരുന്നു കഴിഞ്ഞ ദിവസം കൂടിയത്. സംസ്ഥാനത്തെ മിക്കയിടങ്ങളിലും പ്രീമിയം പെട്രോളിന്റെ വില 100 രൂപ കടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *