കാസറഗോഡ് മെഡിക്കൽ കോളേജിന് ഫണ്ട് അനുവദിച്ചു

Latest കേരളം പ്രാദേശികം

കാസര്‍കോട്‌ മെഡിക്കല്‍ കോളേജിനു 2013 നവംബര്‍ 30 നു അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. ആശുപത്രി കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം 25. 11.2018 നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
അക്കാദമിക്ക്‌ ബ്ലോക്ക്‌ നിര്‍മ്മാണത്തിനു കാസര്‍കോട്‌ പാക്കേജില്‍ നിന്നാണു 25 കോടി രൂപ അനുവദിച്ചത്‌.

ആശുപത്രി കെട്ടിടത്തിനു 2015ല്‍ 55.18 കോടി രൂപ നബാര്‍ഡ്‌ വായ്മ് ലഭിച്ചു. നിര്‍മ്മാണ മേല്‍നോട്ട ഏജന്‍സിയായ കിറ്റ്കോയുമായി 282. കോടി രൂപയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ധാരണാപത്രം വയ്ച്ചിട്ടുള്ളത്‌.

അക്കാദമിക്ക്‌ ബ്ലോക്ക്‌ കെട്ടിടം പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഈ കെട്ടിടത്തിലാണു കോവിഡ്‌ ആശുപത്രി പ്രവര്‍ത്തിക്കുന്നത്‌. ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി വരുന്നു.

കാസര്‍കോട്‌ മെഡിക്കല്‍ കോളേജിനു കിഫ്ബി വഴി 193 കോടി രൂപയുടെ പദ്ധതി SPV നിര്‍ദ്ദേശിച്ചു.SPV ആയ കിറ്റ്‌കോ 7 മാസങ്ങള്‍ക്കു മുമ്പ്‌ തന്നെ ഡി.പി.ആര്‍ സര്‍ക്കാറിലേക്കു സമര്‍പ്പിച്ചു. ആശുപത്രി കെട്ടിടത്തിന്റെ ഇലക്ടിക്കല്‍ അടക്കം ആശുപത്രി ഉപകരണങ്ങള്‍, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ്‌, മറ്റു അനുബന്ധ കെട്ടിടങ്ങള്‍ക്കുമായാണ്‌ 193 കോടി രൂപയുടെ പദ്ധതി. കാസര്‍കോട്‌ വികസന പാക്കേജില്‍ നിന്ന്‌ കുടിവെള്ള പദ്ധതിക്കായി 8 കോടി രൂപയുടെ പ്രവൃത്തിക്കു ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെ. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ്‌ എന്നിവ നിര്‍മ്മിക്കുന്നതിനായി 29 കോടി രൂപ കാസര്‍കോട്‌ വികസന പാക്കേജില്‍ നിന്ന്‌ 2020 ഫെബ്രുവരി മാസത്തില്‍ അനുവദിച്ചിരുന്നുവെങ്കിലും ആരോഗ്യ വകുപ്പില്‍ നിന്ന്‌ സാങ്കേതികാനുമതി ലഭിക്കാത്തതിനാല്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളേജിലേക്കുള്ള റോഡ്‌ പ്രവൃത്തി 10 കോടി രൂപ ചെലവില്‍ കാസര്‍കോട്‌ വികസന പാക്കേജില്‍ പൂര്‍ത്തീകരിച്ചു. കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യമാക്കാന്‍ താഴെപറയുന്ന വിഷയങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാക്കണം.

  1. 193 കോടി രൂപയുടെ കിഫ്ബി പദ്ധതിക്കു അംഗീകാരം നല്‍കല്‍
  2. കാസര്‍കോട്‌ വികസന പാക്കേജില്‍ നിന്ന്‌ ഹോസ്റ്റല്‍/ ക്വാര്‍ട്ടേഴ്സ്‌ കെട്ടിടത്തിനായി ഭരണാനുമതി ലഭിച്ച 29 കോടി രൂപയുടെ പ്രവൃത്തിക്കു ആരോഗ്യവകുപ്പില്‍ നിന്ന്‌ സാങ്കേതികാനുമതി ലഭ്യമാക്കല്‍.

3, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനായി അനുവദിച്ച 273 തസ്തികകളില്‍ നിയമനം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍

  1. കാസര്‍കോട്‌ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ മിനുട്ട്സ്‌ പ്രകാരം കാസര്‍കോട്‌ വികസന പാക്കേജ്‌ സ്പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിനായി നിര്‍ദ്ദേശം നല്‍കണം.
  2. കാസര്‍കോട്‌ മെഡിക്കല്‍ കോളേജിന്റെ കിഫ്ബി ഫണ്ട്‌ ഉപയോഗിച്ചുള്ള വികസന പദ്ധതിക്കായി കിറ്റ്‌കോ തയ്യാറാക്കി നല്‍കിയ CONCEPT നോട്ട്‌ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം പ്രസ്തുത പദ്ധതിക്കു 192, 50,51, 717/- രൂപയുടെ ഭരണാനുമതിക്കായിട്ടാണ്‌ DME ടെക്ചീക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്‌. അതുപ്രകാരം കിഫ്ബി പദ്ധതിക്കായി ഭരണാനുമതി തേടി 16.06.2021 തീയ്യതി DME ഓഫീസില്‍ നിന്ന്‌ സര്‍ക്കാരിനു പ്രൊപ്പോസല്‍ നല്‍കിയിരുന്നുവെങ്കിലും ആയതില്‍ പദ്ധതിയുമായി ബന്ധപ്പെട്ട GST കണ്‍സല്‍ട്ടന്‍സി ചാര്‍ജ്‌ മുതലായവ ഉള്‍പ്പെടുത്തിയതായും, വിവിധ പദ്ധതികള്‍ക്കു GST ശതമാനം വ്യത്യസ്തമായതിനാല്‍ ശുപാര്‍ശ പുതുക്കി നല്‍കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്‌ കാസര്‍കോട്‌ മെഡിക്കല്‍ കോളേജിലെ കിഫ്ബി പദ്ധതിക്കായി 160,23,40,367/- രൂപയുടെ ഭരണാനുമതി തേടി 07.07.2021-ലെ പി4-95(0/2020 മെ.വി.വ. കത്ത്‌ പ്രകാരം DME ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്‌. സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഈ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണം.
  3. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനവും സ്ഥലമാറ്റവും നടപ്പിലാക്കിയെങ്കിലും ഇത്തവണയും കാസര്‍കോട്‌ മെഡിക്കല്‍ കോളേജിനെ പൂര്‍ണ്ണമായി തഴഞ്ഞു. പ്രിന്‍സിപ്പലിനെ നിയമിച്ചില്ലെന്ന്‌ മാത്രമല്ല ആശുപത്രി സൂപ്രണ്ടിനെ പോലും നിയമിക്കാനുള്ള നടപടി സ്വീകരിച്ചില്ല. മാസങ്ങള്‍ക്കു മുമ്പ്‌ വയനാട്‌ ജില്ലയില്‍ അനുവദിച്ച മെഡിക്കല്‍ കോളേജിലേക്കു പോലും പ്രിന്‍സിപ്പലിനെ നിയമിച്ചപ്പോഴാണു കാസര്‍കോടിനോട്‌ ഈ അവഗണന.

Leave a Reply

Your email address will not be published. Required fields are marked *