ബോവിക്കാനം: ഗ്രാമകളുടെ വികസനമാണ് ഗാന്ധിജി സ്വപ്നം കണ്ടതെന്നും ആ സ്വപ്ന സക്ഷാൽ കാരത്തിന്നായി എല്ലാവരും ഒരുമിച്ച് പ്രവത്തിക്കണമെന്നും വികസന കാര്യത്തിൽ രാഷ്ട്രിയം ഇല്ലയെന്നും രാജ് മോഹൻ ഉണിത്താൻ എം.പി പറഞ്ഞു.
കൊടവഞ്ചിയിൽ പൗര വലി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടവഞ്ചി പുള്ളിക്കരിങ്കാളി ഭഗവതി ക്ഷേത്രം പ്രസിഡണ്ട് കുഞ്ഞി കണ്ണൻ അധ്യക്ഷത വഹിച്ചു.
ജയകൃഷ്ണൻ മാഷ് സ്വാഗതം പറഞ്ഞു.
പ്രധാന മന്തി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ ) പദ്ധതിയിൽ ഉൾപ്പെട്ത്തി കൊടവഞ്ചി ജിന്നടുക്കം അട്ടപ്പറമ്പ് റോഡ് ടാറിംഗ് പ്രവർത്തി ചെയ്യുന്നതിനും, കൊടവഞ്ചിയിൽ ഐ മാക്സ് ലൈറ്റ് സ്ഥാപിക്കുന്നതിനും ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുക്കാരുടെ ഒപ്പ് ശേഖരിച്ച് കൊണ്ടുള്ള നിവേദനം ഗ്രാമ പഞ്ചായത്ത് അംഗം എം. അനന്യ എം.പിക്ക് കൈമാറി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, മുളിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ജനാർദ്ദനൻ ,ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ് പൊതു പ്രവർത്തകരായ സി. അശോകൻ മാഷ്, കുമാരൻ കാനത്തൂർ, അപ്പ കുഞ്ഞി കൊടവഞ്ചി, ബി.സി കുമാരൻ, കൃഷ്ണൻ ചേടിക്കാൽ, വിശ്വാനാഥൻ മുളിയാർ എന്നിവർ സംസാരിച്ചു.