നെല്ലിക്കട്ട: രാജ്യത്ത് വർധിച്ചു വരുന്ന വർഗീയതയും തീവ്രവാദവും ഇല്ലായ്മ ചെയ്യാനും മാനവ സമൂഹത്തെ ഒന്നായി കാണാനും മഹാത്മാഗാന്ധി കാണിച്ചു തന്ന വഴിയിലൂടെ മുന്നോട്ടു നീങ്ങണമെന്നും, ഗാന്ധിജിയുടെ തത്വങ്ങളും ആദർശങ്ങളും മുറുകെ പിടിച്ചാലെ ഇതിനു സാധിക്കൂ എന്നും പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് പി.എസ് പുണിഞ്ചിത്തായ അഭിപ്രായപ്പെട്ടു.
ചെങ്കള മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതിയാത്ര നെല്ലിക്കട്ടയിൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. അദ്ദേഹം വരച്ച ഗാന്ധിജിയുടെ ചിത്രം പാർട്ടി ഓഫീസിലേക്ക് സമ്മാനിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബൂബക്കറിന് പതാക കൈമാറി യാത്ര ഉദ്ഘാടനം നിർവ്വഹിച്ചു.
ഡി.സി.സി ജന.സെക്രട്ടറി സി.വി.ജെയിംസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബി.എ. ഇസ്മയിൽ, ബി.മൊയ്തീൻകുഞ്ഞി, ഖാൻ പൈക്ക സി.എച്ച്.വിജയൻ, കെ.എൻ.അബ്ദുള്ള ഹാജി, എം. ഭവാനി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ദീപക് യാദവ്, ഗിരി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
ചേരൂരിൽ സമാപിച്ച യാത്ര കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസി. കെ ഖാലിദ്, കെ കുഞ്ഞികൃഷ്ണൻ നായർ, സലീം എടനീർ,
മൊയ്തു ഹാജി, ഷാഫി ചൂരിപ്പള്ളം തുടങ്ങിവർ സംബന്ധിച്ചു.