കാസര്‍ഗോഡ് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

Latest പ്രാദേശികം

കാസര്‍ഗോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
വാതകചോര്‍ച്ച ഇലാത്തതിനാല്‍ വാന്‍ അപകടം ഒഴിവായി. പൊലീസും ഫയര്‍ഫോഴ്‌സും എത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ലോറിയുടെ എഞ്ചിന്‍ ഭാഗവും ടാങ്കറും വേറിട്ട നിലയിലാണ്. നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകട കാരണം. പുലര്‍ച്ചെ അഞ്ചരയോടെയാണ് ടാങ്കര്‍ മറിഞ്ഞത്. വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *