കുമ്പള:അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി സ്പെഷ്യാലിറ്റി ഡെന്റല്‍ കെയറായ ജീലാനി ഡെന്റല്‍ കെയര്‍ കുമ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഡെന്റല്‍ കെയറിന്റെ ഉദ്ഘാടനം കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ നിര്‍വഹിച്ചു.മഞ്ചേശ്വരം നിയോജക മണ്ഡലം എം എല്‍ എ എകെഎം അഷ്റഫ് മുഖ്യാതിഥിയായി.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിടന്റ് താഹിറ യൂസഫ്, വൈസ് പ്രസിടന്റ് നാസര്‍ മൊഗ്രാല്‍,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രേമാവതി,ഡോഃ മുരളി മോഹന്‍,സുലൈമാന്‍ സഖാഫി ദേശാങ്കുളം,ജീലാനി അബ്ദുല്‍ റഹ്മാന്‍ ഹാജി ജീലാനി ഗ്രുപ്പ് മാനേജിംഗ് ഡയക്ടര്‍ ഇഖ്ബാല്‍ ജീലാനി, ഡയറക്ടര്‍ നൗഫല്‍ ജീലാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുമ്പള ഒബേര്‍ള കോംപ്ലെക്സില്‍ പ്രവര്‍ത്തിക്കുന്ന ജീലാനി ഡെന്റോ കെയറില്‍ ഡോ ഷംന ഇഖ്ബാലിന്റെ നേതൃത്വത്തില്‍ ഡോഃ അഞ്ജു എസ് കുമാര്‍, ഡോഃ റാബിയത്തുല്‍ അദബിയ,ഡോ ഫര്‍സാന എന്നിവരുടെ സേവനം ലഭ്യമാണ്.
പുറമെ മംഗലാപുരം ഡെന്റല്‍ കോളേജുകളിലെ പ്രമുഖ പ്രോഫസര്‍മാരുടെ വിദഗ്ദ്ധ ചികിത്സയും ലഭ്യമാണ്.