കോഴിക്കോട്:മുസ്ലിം പള്ളികളിൽ രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കരുതെന്ന് പ്രഖ്യാപിച്ച സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടിയും ജനറൽ സെക്രട്ടറി ഫാദിൽ അമീനും സ്വാഗതം ചെയ്തു.
മുസ്ലിം ലീഗിൻറെ രാഷ്ട്രീയ കപടത തിരിച്ചറിഞ്ഞ നിലപാട് മുസ്ലിം സമുദായത്തിന് അഭിമാനകരമാണ്.
വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നടത്തുന്ന കള്ള പ്രചരണത്തിനെതിരെ നാഷണൽ യൂത്ത്ലീഗ് പ്രചാരണ ക്യാമ്പയിൻ നടത്തും.