ഷിറിയ : ജി എച്ച് എസ് എസ് ഷിറിയ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ലളിത മായ ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ സുരേന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി.
പി ടി എ വൈസ് പ്രസിഡന്റ് ഹനീഫ് ഓണന്ത, പി ടി എ എക്സിക്യൂട്ടീവ് അംഗം യുസുഫ് തറവാട്, ആസിഫ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി.ദിലീഷ് മാസ്റ്റർ നന്ദി പറഞ്ഞു..