കുണ്ടംകുഴി: ജിഎച്ച്എസ്എസ് കുണ്ടംകുഴിലെ എസ് പി സി കേഡറ്റുകള്‍ വാക്സിന് ചാലഞ്ചിലേക്ക് സമാഹരിച്ച 25,000 രൂപ കാസര്‍കോട് ജില്ലയുടെ ചുമതല കൂടിയുള്ള തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ ഏല്‍പ്പിച്ചു കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന് എം എല്‍ എ മാരായ സി.എച്ച് കുഞ്ഞമ്പു, എ കെ എം അഷ്റഫ്, എന്‍ എ നെല്ലിക്കുന്ന്, ഒ രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. എസ് പി സി ജില്ലാ അസിസ്റ്റ്ന്റ് നോഡല്‍ ഓഫീസര്‍ കെ.ശ്രീധരന്, എസ് പി സി യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ കെ.അശോകന്, കെ വാസന്തി കേഡറ്റുകളായ ജിതിന് മോഹന്‍, ഗോപിക കൃഷ്ണന് എന്നിവരാണ് കലക്ട്രേറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ തുക കൈമാറിയത്.