വധുവിന്റെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനപരിധിയിൽ വരില്ല: ഹൈക്കോടതി

Latest കേരളം

വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി നൽകുന്ന സമ്മാനങ്ങൾ (wedding gifts) സ്ത്രീധനമായി (dowry) പരിഗണിക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ (Kerala High Court) സുപ്രധാന വിധിന്യായം.

ഇത് 1961ലെ സ്ത്രീധന നിരോധന നിയമത്തിന്റെ (Dowry Prohibition Act, 1961) പരിധിയിൽ ഉൾപ്പെടില്ല.ഇവിടെ ദീപ്തി കെ.എസ്. എന്ന യുവതിയുടെ ഭർത്താവാണ് ഹർജിക്കാരൻ. 2020ൽ ഹിന്ദു ആചാരപ്രകാരം താൻ ദീപ്തിയെ വിവാഹം കഴിച്ചുവെന്നാണ് ഹർജിക്കാരന്റെ വാദം.

വിവാഹശേഷം ഇരുവരും ഹർജിക്കാരന്റെ വീട്ടിൽ ഭാര്യാഭർത്താക്കന്മാരായി താമസിച്ചു. പിന്നീട് അവരുടെ ബന്ധം വഷളായി.

സ്ത്രീധന നോഡൽ ഓഫീസർക്ക് മുമ്പാകെ ഹർജി നൽകി ദീപ്തി തനിക്കെതിരെ നിയമനടപടികൾ ആരംഭിച്ചുവെന്നതാണ് ഹർജിക്കാരന്റെ കേസ്തന്റെ ക്ഷേമത്തിനായി സമ്മാനമായി നൽകിയ ആഭരണങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നുമുള്ള ആരോപണമായതിനാൽ ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്ക് ഹർജി പരിഗണിക്കാൻ അധികാരമില്ലെന്ന് ഹർജിക്കാരൻ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *