കണ്ണൂർ: 36 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന 740 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ.
ഐഎക്‌സ് 746 ഇന്ത്യൻ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കാസർകോട് തെക്കിൽ സ്വദേശിയായ മെടുവിൽ ഹൗസിൽ സിപി മുഹമ്മദിൽ നിന്നണ് എയർ കസ്റ്റംസ് സ്വർണം പിടികൂടിയത്.
മൂന്നു ക്യാപ്പ്‌സൂൾ ആക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വിപി ബേബി, എൻസി പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്‌പെക്ടർമാരായ കെവി രാജു, സന്ദീപ് കുമാർ, രാംലാൽ, ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്.