മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി.
ഷാര്‍ജയില്‍ നിന്ന് 6 ഇ 8406ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് മഞ്ചേശ്വരത്തെ ഷാഹിദ് എന്ന യാത്രക്കാരനില്‍ നിന്നാണ് 28,23,469 രൂപ വിലമതിക്കുന്ന 583 ഗ്രാം സ്വര്‍ണം പിടികൂടിയത്.
എയര്‍ ഇന്റലിജന്‍സ് യൂനിറ്റ്, എയര്‍ കസ്റ്റംസ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.
മിക്‌സര്‍ ഗ്രൈന്‍ഡറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
പ്രതിയെ അറസ്റ്റ് ചെയ്തു.
അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, കെ പി സേതുമാദവന്‍, ജ്യോതി ലക്ഷ്മി, കൂവന്‍ പ്രകാശന്‍, ഇന്‍സ്‌പെക്ടര്‍മാരായ ദീപക്, സന്തീപ് കുമാര്‍, രാംലാല്‍, ഹെഡ് ഹവില്‍ദാര്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.