ഗോൾഡൻ വിസ : ഡോ.ഇസ്മയിലിന് സിറ്റിസൻ ക്ലബ്‌ സ്വീകരണം നൽകി

Latest കേരളം പ്രാദേശികം

മൊഗ്രാൽ : യു എ ഇ യിൽ ആതുര സേവന രംഗത്ത് കോവിഡ് കാലത്ത് കാഴ്ച വെച്ച ശ്ലാഘനീയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് യു.എ.ഇ സർക്കാർ ‘ഗോൾഡൻ വിസ’ നൽകി ആദരിച്ച ഡോ. ഇസ്മയിലിന് ജന്മനാടായ മൊഗ്രാലിൽ സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ മൊഗ്രാൽ കടവത്ത് സ്വീകരണം നൽകി. ദുബൈ-മഞ്ചേശ്വരം മണ്ഡലം കെ. എം സി സി, ദുബൈ-മൊഗ്രാൽ മുസ്ലിം ഫ്രണ്ട്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ജന. സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇസ്മയിൽ, സാമൂഹ്യ പ്രവർത്തന മേഖലയിൽ പ്രവാസ ലോകത്ത് സജീവമാണ്.

ക്ലബ്‌ പരിസരത്ത് നടന്ന ചടങ്ങിൽ മുൻ പ്രസിഡണ്ട് ടി. എം ഷുഹൈബ് ഇസ്മയിലിന് പൊന്നാട അണിയിച്ചു. പ്രസിഡണ്ട് ഖലീൽ. എം അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് ടി. കെ അൻവർ സ്വാഗതം പറഞ്ഞു.

ശഹീർ യു.എം, എം.ജി.എ റഹ്‌മാൻ, ടി. കെ താഹിർ, കെ. ടി മുഹമ്മദ്‌, എം.ജി. അമീറലി,ഫൈസ് ടി. എം, എം.ജി അബ്ദുല്ല, അബ്ബാസ് ബിഗ്, ഇസ്മയിൽ.ടി.എം, ഇർഫാൻ യു. എം, അബ്ദുല്ല. കെ.ടി, കബീർ സിയ, നൂഹ്. കെ.കെ, ജുനൈദ്. കെ.ടി, എസ്.എ മുഹമ്മദ്‌, ഫവാസ്. ടി.എം തുടങ്ങിയവർ സംബന്ധിച്ചു. ഡോ. ഇസ്മയിൽ മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *