ജീവനക്കാർക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ഗൂഗിൾ

Latest അന്താരാഷ്ട്രം

ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്)ലോകമെമ്പാടുമുള്ള ജീവനക്കാർക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ചു.

1600 ഡോളറോ അവരവരുടെ രാജ്യത്തെ അതിന് തത്തുല്യമായ തുകയോ ആണ് നൽകുക.

കോവിഡ് സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണ് അധിക ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനിയുടെ ഇന്റേൺസ് അടക്കം മുഴുവൻ ജീവനക്കാർക്കും ബോണസ് ലഭിക്കും. അധിക ബോണസിനായി മൊത്തം എത്ര തുക ചെലവാകുമെന്നത് സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *