ഗൂഗിള്‍ മാപ്പ് ചതിച്ചു; കോട്ടയത്ത് കാർ തോട്ടിൽ വീണു

Latest കേരളം പ്രാദേശികം

കോട്ടയം: പാറേച്ചാലിൽ കാർ തോട്ടിൽ വീണു. കുമ്പനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം നാല് പേരെ നാട്ടുകാർ രക്ഷിച്ചു.ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കിയാണ് വാഹനത്തിലുള്ളവർ യാത്ര ചെയ്തതെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു.

മഴ പെയ്ത് വെള്ളം കയറിയതിനാൽ റോഡും തോടും തിരിച്ചറിയാൻ സാധിച്ചില്ലെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും നാട്ടുകാർ പറയുന്നു.കാർ തോട്ടിലേക്ക് പതിക്കുന്ന കണ്ട് ആളുകൾ അലറിവിളിച്ചപ്പോഴാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിറങ്ങിയത്.

കാർ പൂർണമായും വെള്ളത്തിൽ മുങ്ങാത്തതും ഡോർ പെട്ടന്ന് തുറക്കാൻ സാധിച്ചതും രക്ഷപ്രവർത്തനം എളുപ്പമാക്കിയെന്നും ഇവർ പറയുന്നു. ഡ്രൈവർക്ക് പുറമെ അദ്ദേഹത്തിന്റെ അമ്മയും പെങ്ങളും പെങ്ങളുടെ കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *