‘കൂടെയുണ്ട് സര്‍ക്കാര്‍’; ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്‍കും, റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

Latest കേരളം

തിരുവനന്തപുരം: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരരക്ഷ നല്‍കാനും തീരുമാനിച്ചു.

ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകള്‍ ഒരുമിച്ച് ചേര്‍ത്തായിരിക്കും സ്‌പെഷ്യല്‍ കിറ്റ്. കോവിഡ് കാലത്ത് 40 ഓളം റേഷന്‍ വ്യാപാരികള്‍ മരിച്ചിട്ടുണ്ട്. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകള്‍ എന്നത് കണക്കിലെടുത്താന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

84 ലക്ഷം സ്‌പെഷ്യല്‍ കിറ്റാണ് വിതരണം ചെയ്യുക. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും അനുവദിക്കും. തിരുവനന്തപുരം മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച അര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കാനും തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *