ബോവിക്കാനം: മുളിയാർ പഞ്ചായത്തിൽ അത്യാധുനിക സംവിധാനത്തോട് കൂടിയ പൊതു സ്മശാനം സ്ഥാപിക്കണമെന്ന്
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ആവശ്യപ്പെട്ടു.
നിലവിൽ പൊതു സ്മാശനമില്ലാത്ത പഞ്ചായത്തുകളിൽ ഒന്നാണ് മുളിയാർ.
സ്വന്തമായി സ്ഥലമില്ലാത്ത വരുടെയും,ഒരു വീട് നിലനിൽക്കുന്ന സ്ഥലം മാത്രമുള്ളവരുടെയും
ഉറ്റവർ മരണപ്പെട്ടാൽ
ആറടി മണ്ണിന് വേണ്ടി
പെടാപാട് പെടുന്ന കാഴ്ച ഹൃദയവേദന യുണ്ടാക്കുന്നതാണ്.
സാധാരക്കാരും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും അധിവസിക്കുന്ന
അനുദിനം പുരോഗതി പ്രാപിക്കുന്ന പഞ്ചായത്താണ് മുളിയാർ. കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് പഞ്ചായത്ത് ഡയറക്ടർ മുഖേന റിപ്പോർട്ട് തേടിയെങ്കിലും തുടർ നടപടിയുണ്ടായില്ല.
പ്ലാൻ പദ്ധതി വിഹിതവും തനത് ഫണ്ടും പരിമിതമായ
തിനാൽ ഗ്രാമ പഞ്ചായത്തിന് സ്വന്തമായി നടപടികളുമായി മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണ്.
സംസ്ഥാന സർക്കാർ കിഫ്ബി വഴി
വിഭാവനം ചെയ്യുന്ന
പദ്ധതിയിൽ മുളിയാറിനെ കൂടി ഉൾപ്പെടുത്തിയാലേ പദ്ധതി യാഥാർത്ഥ്യമാകൂ.
ഇതു സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർഎം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു, ജില്ലാ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർക്ക് നിവേദനം
അയച്ചു.