അല്ലാഹുവിനെയും
അല്ലാഹുവിനെ അറിയാനുള്ള അക്ഷരങ്ങളും പഠിപ്പിക്കുക എന്നതിലും വലിയ സേവനം മറ്റെന്താണ്.
അരനൂറ്റാണ്ട് മുമ്പ്
കോട്ടക്കുന്ന് ബദ് രിയ്യ മദ്രസയിൽ ഒരു മുഅല്ലിമായി സേവനത്തിനെത്തി.
രണ്ടാമതൊരു സ്ഥലം ഉസ്താദിനോ,അല്ലെങ്കിൽ മറ്റൊരു വലിയ ഉസ്താദായി നാട്ടുകാർക്ക്
മറ്റൊരാളെയോ ചിന്തിക്കുകയോ കണ്ടെത്തുകയോ ചെയ്യേണ്ടി വരാത്ത വിധം വഫാതാകും വരെ തുടരാൻ കഴിയുക എന്നത് തന്നെ ഉസ്താദിന്റെ വ്യക്തി മഹിമക്കും ആത്മാർത്ഥ സേവനത്തിനും മതിയായ സാക്ഷിയാണ്.
ചിട്ടയും മട്ടവും ,വൃത്തിയും,വ്യക്തതയും കർമ്മങ്ങളിലും സേവനങ്ങളിലും ഒഴിയാതെ നിലനിർത്തി.
ആർത്തിയും ആർഭാടവും കാണിക്കാതെ മാന്യതയും വ്യക്തി മഹത്വവും എല്ലാം മൗനമായി നിലനിർത്തി.
സേവനങ്ങൾ എല്ലാം മൗന വിപ്ലവങ്ങളായിരുന്നു.
ബഹുമാനങ്ങളും ആദരവുകളും ആഗ്രഹിച്ചില്ലെങ്കിലും കോട്ടക്കുന്നിലെ മുഴുവൻ ഹൃദയങ്ങളിലും ആദരവുണ്ട്.
അതിന് കക്ഷി,രാഷ്ട്രീയ,വിഭാഗീയ വ്യത്യാസമില്ല.
വലിയ ഉസ്താദിന് വലിയ ആദരവ് എന്ന വലിയ പരിപാടിയിൽ അത് പ്രകടമായ സത്യമാണ്.
ഉസ്താദ് മുഅല്ലിം എന്നതിലുപരി മദ്രസ പരിപാലിക്കുന്നതിലും, വളർത്തുന്നതിലും, സംരക്ഷിക്കുന്നതിലും സൗജന്യമായിത്തന്നെ സേവനങ്ങളെല്ലാം സ്വയം ഏറ്റെടുത്തു ചെയ്തു.
മദ്രസയിൽ മതാധ്യാപനം മാത്രമല്ല….സ്കൂൾ ക്ലാസുകളും ഭാഷാ ക്ലാസുകളും സാഹചര്യം പോലെ ആദ്യകാലങ്ങളിൽ നടത്തി.
മദ്രസ പരിസരത്തെ ഫലവൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിചിരുന്നു.നാട്ടുകാരുടെ പഠനത്തിനും, പുരോഗതിക്കുമുള്ള
വസ്തുക്കൾ സേവനമായി സ്വരൂപിച്ചു ലഭ്യമാക്കിയിരുന്നു.
നാട്ടുകാർക്ക് ഒരു ബാധ്യതയോ ഭാരമോ ആകാതെ
സേവന കാലം കഴിച്ചുകൂട്ടി.