ചെര്‍ക്കള ▪️കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ സമരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിജയം വരെ രക്തവും ജീവനും നല്‍കി സമരം നടത്തിയ കര്‍ഷകര്‍ക്കും, കര്‍ഷകര്‍ക്ക് ഒപ്പം നിന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ അഭിവാദ്യ പ്രകടനം നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി സി വി ജെയിംസ് ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബി എ ഇസ്മായില്‍, കുട്ടി കട്ടാരം സംസാരിച്ചു. പ്രകടനത്തിന് ശ്രീധരന്‍ ആചാരി, ഹനീഫ് കട്ട്‌കൊച്ചി, ജയപ്രകാശ് കെ കെ പുറം അഹ്‌മദ് ചേരൂര്‍, മഹേഷ് കെ കെ പുറം, ഹാരിസ് കെ, വിജയകുമാര്‍ കുന്നില്‍, ദാമോദരന്‍ ഇടനീര്‍, രവി എ നെല്ലിക്കട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാസര്‍ കട്ട്‌കൊച്ചി സ്വാഗതവും മഹേഷ് ഇടനീര്‍ നന്ദിയും പറഞ്ഞു.