വായനാദിനത്തിൽ നവ്യാനുഭവവുമായി ജി യു പി എസ് മൊഗ്രാൽ പുത്തൂർ വിദ്യാർത്ഥികൾ

പ്രാദേശികം

ഉജിർക്കര: ജൂൺ 19 വായനാദിനത്തിനോടനുബന്ധിച്ച് ജി യു പി എസ് മൊഗ്രാൽ പുത്തൂർ വിദ്യാർത്ഥികൾ കർഷകനും പ്രശസ്ത മാപ്പിളപ്പാട്ട് കവിയുമായ മുഹമ്മദ് അലി ബള്ളൂറുമായി അഭിമുഖം നടത്തി.
ഗൂഗിൾമീറ്റ് വഴി നടന്ന അഭിമുഖ പരിപാടി കുട്ടികളുടെ ശ്രദ്ധയാകർഷിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമത്ത് ഹബീബ സ്വാഗതം പറഞ്ഞ പരിപാടി, കർഷകനും പ്രശസ്ത മാപ്പിളപ്പാട്ട് കവിയുമായ മുഹമ്മദ് അലി ബള്ളൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ആണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്ന സന്ദേശം അദ്ദേഹം കുട്ടികൾക്ക് നൽകി.പഴയ കാല ഗാനങ്ങളിൽ മികച്ച പല ഗാനങ്ങളെ കുറിച്ചും അവയുടെ അർത്ഥഭംഗി യെക്കുറിച്ചും കുട്ടികളുമായി സംസാരിച്ചു. ജീവിതഗന്ധിയായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പഴയകാല പഠനാന്തരീക്ഷത്തെ കുറിച്ചും പുതിയ തലമുറ ബോധവാന്മാരാകണം എന്നും വിദ്യാർത്ഥിക്കുള്ള മറുപടിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ അധ്യാപികരായ രേഖ ടീച്ചർ, ജസീല ടീച്ചർ പരിപാടിക്ക് ആശംസയും നാജിയ ബാസിക് നന്ദിയും പറഞ്ഞു. പരിപാടിയിൽ മറ്റു അധ്യാപകരും വിദ്യാർത്ഥികളും സംബന്ധിച്ചു.
ഓൺലൈൻ പഠന കാലയളവിലെ ഈയൊരു അഭിമുഖ പരിപാടി കുട്ടികൾക്ക് വേറിട്ടൊരനുഭവമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *