പരിശുദ്ധ ഖുർആൻ മന:പാഠമാക്കുക വഴി മൊഗ്രാൽ ഗ്രാമത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഹാഫിളത്ത് നഫീസത്ത് നൗഷീറയെ 1992-93 എസ് എസ് എൽ സി ബാച്ച് (ത്രില്ലടിച്ച-93) വീട്ടിലെത്തി അനുമോദിച്ചു.
പഴയ സഹപാഠി സലീം കൊപ്പളത്തിന്റെ മകളായ നൗഷീറയുടെ തിളക്കമാർന്ന നേട്ടത്തിന് അംഗീകാരമായാണ് സ്കൂൾ ജീവിതത്തിലെ കളിക്കൂട്ടുകാർ ഉപഹാരവും ക്യാഷ് അവാർഡും പാരിതോഷികവുമായി വീട്ടിലെത്തിയത്.വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ത്രില്ലടിച്ച-93 കോർഡിനേറ്റർ ടി കെ അൻവർ നൗഷീറക്ക് ഉപഹാരം സമ്മാനിച്ചു.
യു. എം മുഹമ്മദലി ശിഹാബ് പാരിതോഷികവും അബ്ദുൽ ലത്തീഫ് സൗദി ക്യാഷ് അവാർഡും കൈമാറി.സൈനുദ്ദീൻ റോയൽ, അബ്ദുല്ല കെ.എം, അതീഖ് റഹ്മാൻ, ലത്തീഫ് എൻ.എം, അബ്ദുല്ലകുഞ്ഞി എം. എസ്, സിദ്ദീഖ് കൊടിയമ്മ എന്നിവർ സംബന്ധിച്ചു.