ബി പി ടി ബിരുദം കരസ്ഥമാക്കിയവരുടെ പട്ടികയിൽ ഇശൽ ഗ്രാമത്തിൽ നിന്ന് ഹഫ്‌ന എന്ന പ്രതിഭയും

Latest കേരളം

ദേർലകട്ട ഏനപ്പോയ മെഡിക്കൽ കോളേജിൽ നിന്നും ബി. പി. ടി ബിരുദം ഫസ്റ്റ് ക്ലാസ്സോടെ പൂർത്തിയാക്കി ഇശൽ ഗ്രാമമായ മൊഗ്രാലിന്റെ യശസുയർത്തിയിരിക്കുകയാണ് ഹഫ്‌ന ഷിറിൻ.

മികച്ച ഫിസിയോതെറാപ്പിസ്റ്റായി ആതുരസേവന രംഗത്ത് തിളക്കമാർന്ന പ്രവർത്തനം നടത്താൻ ഈ കൊച്ചുമിടുക്കിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

സാമൂഹ്യ പ്രവർത്തകനും മൊഗ്രാൽ ദേശീയ വേദി മുൻ പ്രസിഡന്റുമായ അബ്കോ മുഹമ്മദിന്റെയും മുൻ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ആയിഷയുടെയും മകളാണ് ഹഫ്‌ന ഷിറിൻ.ഹഫ്‌ന ഷിറിനെ മൊഗ്രാൽ ദേശീയവേദി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *