കേശ ദാനം പുണ്യ ദാനം: നീട്ടി വളർത്തിയ മുടി രണ്ടാമതും ക്യാൻസർ രോഗികൾക്കു ദാനം നൽകി ചൗക്കിയുടെ സ്വന്തം അബ്ബാസ്

Latest ഇന്ത്യ കേരളം പ്രാദേശികം

ക്യാൻസർ ചികിൽസയുടെ ഭാഗമായി ചെയുന്ന കീമോ തെറാപ്പി കാരണം ക്യാൻസർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുടെ മുടി മുഴുവൻ കൊഴിഞ്ഞു പോകുന്നു .

കീമോ കഴിഞ്ഞാൽ പിന്നെ പലരും വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നതും പുറത്തിറങ്ങി നടക്കാനുള്ള അവരുടെ ആഗ്രഹത്തെ ഉള്ളിൽതന്നെ തളച്ചിടുന്നതിന്റെയും പ്രധാന കാരണം മുടിയില്ലാത്ത അവരുടെ അപകർഷതാബോധമാണ്.
മുടി ഇല്ലാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്ന തുറിച്ചുനോട്ടവും അല്ലെങ്കിൽ സഹതാപ പ്രകടനങ്ങളും, അതായിരിക്കും അവരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. അത് മതി അവർ ആർജിച്ചെടുത്ത എല്ലാ ആത്മവിശ്വാസവും ചോർന്നു പോകാൻ .

അവർക്കു ആത്മവിശ്വാസം ധൈര്യം പകരാൻ ഒരിക്കൽ കൂടി ഞാനുണ്ട് കൂടെ എന്നും പറഞ്ഞു കൊണ്ട് എഐ കെഎംസിസി മുംബൈ ഡോങ്ഗ്രി മേഖല വൈസ് പ്രസിഡന്റും യൂത്ത് ലീഗ് പ്രവർത്തകനുമായ അബ്ബാസ് അർജാൽ 14 മാസം കൊണ്ട് പരിപാലിച്ചു വളർത്തിയ മുടി ജനമൈത്രി കാസറഗോഡ് പോലീസ് സ്റേഷനിൽ ഹെയർ ബാങ്ക് കാസറഗോഡിന് ദാനം നൽകി . ഹെയർ ബാങ്ക് വഴി അബ്ബാസിന്റെ മുടി രോഗം കൊണ്ട്
തളർന്ന മുഖത്ത് പുഞ്ചിരികൾ നൽകും എന്നത് തന്നെയായാണ് ഏറ്റവും വലിയ പുണ്യം .

ഹെയര്‍ ബാങ്ക് എന്നത് പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് സൗജന്യമായി കൊടുക്കുന്ന ഒരു ചാരിറ്റബീള്‍ സംഘടനയാണ്. നിങ്ങളുടെ സമ്മതത്തോടെ മുടികള്‍ ശേഖരിച്ച് പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്നു.
നല്ല മനസ്സുകളായ നിങ്ങൾക്കും ഈ പുണ്യ പ്രവർത്തിയിൽ പങ്കുചേരാം…(10 ഇഞ്ച് കൂടുതൽ നീളമുള്ള മുടിയാണ് അവശ്യം)

Leave a Reply

Your email address will not be published. Required fields are marked *