ബാവിക്കര,കാനത്തൂർ, മുണ്ടക്കൈ സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരെ നിയമിക്കണം; ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനമയച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

മുളിയാർ:മുളിയാർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരടക്കം ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക, അനധ്യാപക തസ്തികകൾ നികത്തണമെന്ന് ആവശ്യപ്പെട് വിദ്യാഭ്യാസ മന്ത്രി, ഉദുമ എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർക്ക് മുളിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്
നിവേദനമയച്ചു.

ജി.യു.പി.എസ് കാനത്തൂർ
(പ്രധാന അധ്യാപകൻ,
യു.പി.എസ്.ടീച്ചർ, പാർടൈം ഹിന്ദി ടീച്ചർ)
ജി.എൽ.പി.എസ്. മുണ്ടക്കൈ
(പ്രധാന അധ്യാപകൻ,
ഫുൾ ടൈം അറബിക് ടീച്ചർ, പി.ടി.സി.എം)
ജി.എൽ.പി.എസ്. ബാവിക്കര
(പ്രധാന അധ്യാപകൻ,
രണ്ട് എൽപിഎസ് ടീച്ചർ,പി.ടി.സി.എം)
എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്‌.
നിവേദനത്തിൽ ചൂണ്ടി കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *