മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മോഡലിങ്ങിലൂടെയാണ് സിദ്ധാര്‍ഥ് വിനോദ രംഗത്ത് ചുവടുവെയ്ച്ചത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി.
ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായി.