സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. ഇന്ന് എട്ടുജില്ലകളിൽ യെലോ അലർട്ടുണ്ട്.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പരക്കെ മഴകിട്ടും.
ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും അറബി കടലിൽ ചക്രവാത ചുഴിയും തുടരുകയാണ്. തമിഴ് നാടിനും കേരളത്തിനും മുകളിൽ ന്യൂനമർദ പാത്തിയും ഉണ്ട്