തോരാതെ പെയ്ത് മഴ; വടക്കൻ ജില്ലകളിൽ യെലോ അലർട്ട്

Latest കേരളം പ്രാദേശികം

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകളും കൂടുതൽ ഉയർത്തി. വയനാട് ജില്ലയിലെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി എ.കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് അവലോകന യോഗം ചേരും.

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും വൈകിട്ട് മൂന്നിന് തുറക്കും.കണ്ണൂർ, കാസർക്കോട്, മലപ്പുറം, വയനാട് ,കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്.പാലക്കാട് മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ വൈകീട്ടോടെ തുറന്നേക്കും. ഭാരതപ്പുഴയിൽ നീരൊഴുക്ക് ശക്തമാണ്-

കോഴിക്കോട് കക്കയം ഡാമിൻ്റെ വ്യഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയായതിനാൽ ഡാമിൽ നിന്നും പുറത്തു വിടുന്ന വെള്ളത്തിൻ്റെ അളവ് കൂട്ടി.ശക്തമായ മഴയിൽ കുറ്റ്യാടി കായക്കൊടി റോഡിൽ വെള്ളം കയറി. കല്ലാച്ചി ടൗണും വെള്ളത്തിലാണ്. താമരശേരിയിൽ ചുങ്കം കെടവൂർ സ്കൂളിനോട് ചേർന്ന് മതിൽ തകർന്ന് തൊട്ടടുത്തുള്ള വീട് അപകട ഭീഷണിയിലാണ്.

വയനാട്ടിൽ 16 ദുരിതാശ്വാസ ക്യാപുകളിലായി 206 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.വിനോദ സഞ്ചാര മേഖലകളിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്. തീരദേശ മേഖലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *