കനത്തമഴ: സംസ്ഥാനത്ത് കോളജുകള്‍ തിങ്കളാഴ്ച തുറക്കില്ല

Latest ഇന്ത്യ കേരളം പ്രാദേശികം

കനത്തമഴ: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി. തിങ്കളാഴ്ച മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബുധനാഴ്ച മുതലാവും ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് കനത്തമഴ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *