തിരുവോണത്തിന് മഴ കനക്കും; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്

Latest കേരളം

തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ശക്തമായേക്കും. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-തെക്കന്‍ ജില്ലകളില്‍ ശരാശരിക്കും മുകളില്‍ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ കുറവ് മഴയായിരിക്കും ലഭിക്കുക. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ചയും, 22 നും, 23 നും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഇതിന് പുറമേ ശനിയാഴ്ച തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലും 22 ന് തിരുവനന്തപുരം, കോട്ടയം ജില്ലകളിലും അലര്‍ട്ടുണ്ട്. നിലവില്‍ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *