കാസര്‍കോട്: കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ 1.35 കോടിയുടെ കൃഷിനാശം.
നെല്ല്, തെങ്ങ്, വാഴ, റബര്‍, കമുക്, കുരുമുളക്, ജാതി, മരച്ചീനി, പച്ചക്കറി കൃഷികളെ കാറ്റും മഴയും ബാധിച്ചു.
കാസര്‍കോട്: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ 1.35 കോടിയുടെ കൃഷിനാശം. 183.86 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചു. 2208 കര്‍ഷകര്‍ക്കാണ് കൃഷിനാശം നേരിട്ടത്. ഒമ്ബത് വീടുകള്‍ പൂര്‍ണമായും 82 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മതിലിടിഞ്ഞ് രണ്ട് പേര്‍ക്കും മിന്നലേറ്റ് ഒരാള്‍ക്കും പരിക്കേറ്റു.