സമാധാനപരമായി റോഡ് മുറിച്ച് കടക്കുന്ന ആനക്കൂട്ടം.
കുട്ടിയാനകൾ ഉൾപ്പെട്ട പത്തിലേറെ ആനകളുടെ കൂട്ടമാണ് റോഡ് മുറിച്ച് കടക്കുന്നത്. ആരെയും ഉപദ്രവിക്കാതെ അവ കടന്നുപോകുമ്പോൾ അങ്ങോട്ട് പോയി ശല്യം ചെയ്ത് യുവാക്കളുടെ കൂട്ടം.
വാഹനങ്ങളുടെ ഹോൺ മുഴക്കിയും തുണിവീശിയും ബഹളം വച്ചും ജനക്കൂട്ടം ആനകൾക്ക് ശല്യമുണ്ടാക്കി. മുന്നിൽ പോയി ആനകളെല്ലാം ഓടി മറഞ്ഞപ്പോൾ ഏറ്റവും പിന്നിലെത്തിയ ആന ജനക്കൂട്ടത്തിന് നേരെ പാഞ്ഞു.
ചിതറി ഓടിയ യുവാക്കളിൽ നിലത്ത് വീണ ഒരാളെ ആന ചവിട്ടി െകാന്നു. പിന്നാലെ ശാന്തനായ ആന ആനക്കൂട്ടത്തിനൊപ്പം നടന്നുപോയി. അസമിൽ നിന്നുള്ള കാഴ്ച കാണാം.