“മനുഷ്യന്‍റെ മുഖം മറയ്ക്കുന്നത് മതവിരുദ്ധം”; മാസ്കിനെതിരെ കത്തോലിക്കാ സ്കൂള്‍ രംഗത്ത്

Latest കേരളം

സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളോട് മാസ്ക് ധരിക്കാന്‍ പറയുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന വിചിത്ര വാദവുമായി മിഷിഗണിലെ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍. ലാന്‍സിംഗ് ആസ്ഥാനമായുള്ള എലമെന്‍ററി സ്കൂളാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് വയസും അതിന് മുകളില്‍ പ്രായവുമുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സ്കൂള്‍ ഉന്നയിക്കുന്ന വാദം.
മതവിശ്വാസത്തില്‍ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളുടെ ലംഘനമാകും ഇതെന്നാണ് സ്കൂള്‍ പറയുന്നത് . ക്രിസ്തീയ വിശ്വാസം അനുസരിച്ച്‌ ദൈവത്തിന്‍റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.
മാസ്ക് ധരിക്കുന്നത് ഈ മുഖം കാണാതെ മറയ്ക്കാനാണെന്നും സ്കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നു .

Leave a Reply

Your email address will not be published. Required fields are marked *