നടന്‍ വിജയ് സേതുപതിയെ ചവിട്ടിയാല്‍ സമ്മാനം നല്‍കുമെന്ന പ്രഖ്യാപനവുമായി ഹിന്ദുമക്കള്‍ കക്ഷി.
സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപയാണ് പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര്‍ അയ്യയെ നടന്‍ അപമാനിച്ചെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആരോപണം.
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം.
തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്.
ഇതില്‍ പ്രകോപിതരായാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ വിവാദപ്രസ്താവന.