പാലക്കുന്ന്: ഉദുമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധന നടത്തി.
മാംസമടക്കമുള്ള പഴകിയ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.
ഉടമകൾക്കും തൊഴിലാളികൾക്കും കർശനതാക്കീതും നിർദേശങ്ങളും നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ പി.അജിത്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി.ഗോപിനാഥൻ, എം.റജികുമാർ, എം.പി.ബാലകൃഷ്ണൻ, ആർ.വി.നിതിൻ എന്നിവർ നേതൃത്വം നൽകി.