വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചിട്ട സംഭവം; പ്രതിയെ പിടികൂടി

Latest ഇന്ത്യ കേരളം പ്രാദേശികം

ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതിയായ ബിനോയ് പിടിയിലായി.

ഇടുക്കി പെരിഞ്ചാം കുട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടി യത്. സംഭവം നടന്ന് 20 ദിവസം പിന്നിട്ടതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

ഇതിനിട യില്‍ പല സുഹൃത്തുക്കളു മായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും പ്രതി ഫോണില്‍ സംസാരിച്ചിരുന്നു. നേരത്തെ പ്രതിയുടെ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കണക്കിലെടുത്ത് അന്വേഷണം നടത്തിയിരുന്നു. പാലക്കാട്, പൊള്ളാച്ചി മേഖലകളില്‍ പ്രതിയുടെ ഫോണ്‍ സഞ്ചരിച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു.
പക്ഷെ, പമിക്കന്‍കുടിക്കടുത്ത പ്രദേശമായ പെരിഞ്ചാം കുട്ടിയില്‍ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *