കാക്കനാട്• റേഷൻ കടയിൽ നിന്ന് ആകർഷകമായ സെൽഫി എടുത്ത് അയയ്ക്കുന്ന വിദ്യാർഥികൾക്ക് പാരിതോഷികവുമായി സപ്ലൈ വകുപ്പ്. കെജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്വന്തം റേഷൻ കടയിൽ പോയി വേണം സെൽഫിയെടുക്കാൻ.
ഒന്നാം സ്ഥാനം കിട്ടുന്ന സെൽഫിക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 7,000, 5,000 രൂപ കാഷ് അവാർഡും നൽകും. 9188527310 എന്ന വാട്സാപ് നമ്പറിലേക്കാണ് സെൽഫി അയയ്ക്കേണ്ടത്. അവസാന തീയതി 23. ദേശീയ ഉപഭോക്തൃ വാരാഘോഷത്തോടനുബന്ധിച്ചാണ് മത്സരം.