ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ ഹൃത്വിക് റോഷനും

Latest ഇന്ത്യ കേരളം പ്രാദേശികം

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കഭിമാനമായി ഹൃത്വിക് റോഷൻ. ദി ടീൽമാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിൽ ലോകത്തിലെ ഏഴു സുന്ദരന്മാരെ കുറിച്ച് പറഞ്ഞിരുന്നു, അതിലാണ് ഹൃത്വിക്കും ആദ്യം തന്നെ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ന് 48ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് നിരവധിപേരാണ് ആശംസയുമായി എത്തിയത്. ബോളിവുഡിലെ സെലിബ്രിറ്റികളിൽ ശരീര ഭാഷയിലും അഭിനയത്തിലും സൗന്ദര്യത്തിലും ഒരു മാറ്റവും സംഭവിക്കാത്ത നടൻ എന്നും ഹൃത്വിക്കിനെ വിശേഷിപ്പിക്കുന്നുണ്ട്.

ഒന്നാം സ്ഥാനത്ത് മറ്റാർക്കും കടക്കാനാകാതെ നിൽക്കുന്നത് ലോകത്തിൽ ഏറ്റവും കൂടുതൽ യുവ ആരാധകരുള്ള കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് താരം വി എന്ന കിം ടേ യൂങ് ആണ്. ലോകത്തിലെ മുഴുവൻ ആരാധകരെയും കയ്യിലെടുത്ത ഈ 25 ന്റെ സൗന്ദര്യത്തെ പിന്തള്ളാൻ ഇതുവരെ ആരും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് വിയുടെ ആരാധകർ പോലും പറയുന്നത്.

ഹോളിവുഡ് നടൻ റോബർട്ട് പാറ്റിൻസൺ ആണ് മൂന്നാം സ്ഥാനത്തുള്ളത്. ട്വൈലറ്റ് സാഗയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പാറ്റിൻസണിന് ഹോളിവുഡിൽ മാത്രമല്ല കേരളത്തിൽ പോലും നിരവധി ആരാധകരുണ്ട്.

നാലാം സ്ഥാനത്ത് നിൽക്കുന്ന സുന്ദരൻ മറ്റാരുമല്ല ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ് ആണ്. 57 കാരനായ ബ്രാഡ് പിറ്റ് സിനിമകളിലൂടെയും തന്റേതായ പ്രത്യേക സൗന്ദര്യത്തിലൂടെയും കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *