പ്രണയത്തിന് കണ്ണും കാതും കേള്‍ക്കില്ലെന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ പരസ്പരം വിവാഹം കഴിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ 70കാരനെ വിവാഹം കഴിച്ച 19കാരിയുടെ വിവാഹ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.പാകിസ്താന്‍ സ്വദേശികളായ 70കാരനും 19കാരിയുമാണ് പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചത്.
ഈ കഥ ഇങ്ങനെ:പാകിസ്താനിലെ ലാഹോറിലാണ് ഈ മനോഹര പ്രണയ കഥ പിറക്കുന്നത്. പ്രഭാത നടത്തത്തിനിടെ പരസ്പരം ആദ്യമായി കണ്ടുമുട്ടുകയായിരുന്നു 19കാരിയായ ഷുമൈലയും 70കാരനായ ലിയാഖത്ത് അലിയും. എന്നും രാവിലെ നടക്കാനിറങ്ങുന്ന വഴിയേ ഇവര്‍ രണ്ടുപേരും കാണുമായിരുന്നെങ്കിലും പ്രണയം മൊട്ടിട്ടത് പാട്ടിന്റെ വഴിയേ ആണ്.
ഒരു ദിവസം രാവിലെ നടക്കുന്ന സമയത്ത് ഷുമൈലയുടെ പിറകേ വന്ന ലിയാഖത്ത് ഒരു മൂളിപ്പാട്ട് പാടി. അതായിരുന്നു പരിശുദ്ധമായ ആ സ്‌നേഹ ബന്ധത്തിന്റെ തുടക്കം. കേള്‍ക്കുന്നവര്‍ക്ക് അതിശയം തോന്നുമെങ്കിലും ലിയാഖത്തും ഷുമൈലയും മനസുകൊണ്ട് ഒന്നിക്കാന്‍ ആ മൂളിപ്പാട്ട് ധാരാളമായിരുന്നു.
പ്രണയത്തില്‍ പ്രായം കാണുന്നില്ലെന്നും അത് സംഭവിച്ചുപോകുന്നതാണെന്നും ഷുമൈല ലോകത്തോട് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും തങ്ങളുടെ സ്‌നേഹം വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നെന്നും ഷുമൈല പറഞ്ഞു.