പയ്യന്നൂർ : ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുരുഷ സുഹൃത്തുക്കളുമായി അസമയത്തുള്ള ഫോൺ വിളി ഭർത്താവ് പിടികൂടി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവമെന്നാണ് വിവരം.
പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 39 കാരിയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഷോളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
യുവതി അസമയത്ത് പുരുഷ സുഹൃത്തുമായുള്ള ഫോൺവിളി പരിധി വിട്ടപ്പോൾ ഭർത്താവ് നേരത്തേ താക്കീത് നൽകിയിരുന്നതായും പിന്നീട് ഇവർ ചെറിയ ഫോൺ സംഘടിപ്പിച്ച് അതിലൂടെ രഹസ്യ വിളി തുടരുകയായിരുന്നുവെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഒളിച്ചിരുന്നുള്ള ഫോൺവിളി ഹൈസ്കൂൾ വിദ്യാർഥിനിയായ മകൾ കേൾക്കുകയും വിവരം പിതാവിനെ അറിയിക്കുമെന്ന ഘട്ടത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.
മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതാവ് കഴുത്തിലെ കുരുക്കഴിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.