ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ് റ്റിൽ

Latest കേരളം

ആനക്കര: മാനസിക രോഗിയായ ഭർത്താവിനെ
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ.

ആനക്കര പഞ്ചായത്തിലെ മല മലക്കാവ് പുളിക്കൽ വീട്ടിൽ സിദ്ദീഖാണ് (58) കൊല ചെയ്യപ്പെട്ടത്.

നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊ ടുവിലാണ് ഭാര്യ ഫാത്തിമയെ (45) അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ സിദ്ദീഖ് മരിച്ചതായി വീട്ടുകാരാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് ബന്ധുക്കൾ ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ദീഖിന്റെ ശരീരത്തിൽ കണ്ട മുറിപ്പാടുകൾ നാട്ടുകാരുടെ സംശയത്തിനിടയാക്കി.

തുടർന്ന് തൃത്താല പൊലീസിൽ വിവരം കൈമാറുകയും ഖബറടക്കം നിർത്തിവെക്കാൻ പൊലീസ് ആവശ്യ പ്പെടുകയും ചെയ്തു. മൃതദേഹം പരിശോധിച്ച പൊലീസിനും സംശയം തോന്നിയതോടെ പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ കഴു ത്തിൽ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മു റുക്കിയതാണ് മരണകാരണമെന്ന് കണ്ടെത്തിയി രുന്നു. വൈകീട്ടോടെ മൃതദേഹം കൂടല്ലൂർ ജുമാമ സ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *