മൊഗ്രാൽ കടവത്ത് പുതിയ പള്ളിയിൽ ഹൈദരലി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

Latest

മൊഗ്രാൽ : പാണക്കാട് തങ്ങളുടെ വിയോഗത്തോടെ മത-സാമൂഹിക -രാഷ്ട്രീയ രംഗങ്ങളിലെ സൗമ്യ സാന്നിദ്ധ്യത്തെയാണ് കേരളീയ സമൂഹത്തിന് നഷ്ടപ്പെട്ടതെന്ന് മൊഗ്രാൽ കടവത്ത് പുതിയ പള്ളിയിൽ സംഘടിപ്പിച്ച ഹൈദറലി തങ്ങൾ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങൾ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് ജീവിച്ചതെന്നും മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതിലും ആലിമീങ്ങളെ സ്നേഹിക്കുന്ന കാര്യത്തിലും തങ്ങൾ കാണിച്ചിരുന്ന ശുഷ്‌കാന്തി എടുത്ത് പറയേണ്ടതാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് മുദരിസ് മുജീബ് റഹ്മാൻ നിസാമിപറഞ്ഞു.നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ജനമനസ്സുകളിൽ എന്നും കുടിയിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

തങ്ങൾക്ക് വേണ്ടി ഖുർആൻ പാരായണവും പ്രത്യേക ദുആ മജ്ലിസും നടന്നു. തുടർന്ന് ചീരണി വിതരണം ചെയ്തു.

സ്ഥലം ഇമാം ബി.വി.എ ഹമീദ് മൗലവി, ഷാഫി മസ്ജിദ് ഇമാം റിയാസ് മൗലവി,അബൂബക്കർ മൗലവി പാത്തൂർ, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി. എം ശുഹൈബ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *