വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കാം, ഏത് കോടതിയാണ് എന്നെ ശിക്ഷിച്ചതെന്ന് വ്യക്തമാക്കണം; കേന്ദ്രമന്ത്രി വി. മുരളീധരനോട് മഅ്ദനി

Latest ഇന്ത്യ കേരളം പ്രാദേശികം

ബാംഗ്ലൂര്‍: കോടതി ശിക്ഷിച്ച മഅ്ദനിക്ക് വേണ്ടി കേരള നിയമ സഭ പ്രമേയം പാസാക്കിയെന്ന വി.മുരളീധരന്റെ ആരോപണത്തിനെതിരെ അബ്ദുനാസര്‍ മഅ്ദനി.

ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്ന്  മുരളീധരന്‍ വ്യക്തമാക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു. ഫേസ് ബുക്കിലെൂടെയായിരുന്നു മഅ്ദനിയുടെ പ്രതികരണം.

‘കേന്ദ്ര മന്ത്രിക്കും അല്‍പ്പം പരിസര ബോധവും നിയമ വിവരവും ആകാവുന്നതാണ്… ഏത് കോടതിയാണ് ശിക്ഷിച്ചത്? എപ്പോഴായിരുന്നു അത്? വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്‍പമെങ്കിലും നീതി കാട്ടലാകാമല്ലോ..’ എന്നാണ് മഅ്ദനി ഫേസ് ബുക്കില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *