I have in mind the images of Christian religious leaders ക്രൈസ്തവ മതനേതാക്കള്‍ മറ്റുള്ളവരുമായി കാരുണ്യവും ബഹുമാനവും കൈമാറുന്ന ചിത്രങ്ങളാണ് മനസ്സിലുള്ളത്: മതസൗഹാര്‍ദം തുടരണം; മുനവ്വറലി ശിഹാബ് തങ്ങള്‍

Latest ഇന്ത്യ കേരളം പ്രാദേശികം

മലപ്പുറം: ക്രൈസ്തവ മത നേതാക്കള്‍ സ്നേഹ സ്വരൂപരും ദയാലുക്കളുമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

ചെറുപ്പം മുതലേ അത്തരം ഗുണങ്ങളുള്ള സഭാ നേതാക്കന്‍മാരെയാണ് ഓര്‍മ്മയുള്ളത്.

മറ്റ് മത നേതാക്കന്‍മാരുമായി കാരുണ്യവും ബഹുമാനവും കൈമാറുന്ന ചിത്രങ്ങളാണ് മനസ്സിലുള്ളതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശുഭകരമല്ലാത്ത ഒരു സാമൂഹിക സാഹചര്യത്തിലൂടെ നാം കടന്ന് പോകുന്നത് വ്യക്തി പരമായ വലിയ വേദനകളിലൊന്നായി തീരുന്നു.

സാമൂഹിക സൗഹാര്‍ദ്ദം പ്രാര്‍ത്ഥനയും പ്രവര്‍ത്തിയുമാക്കിയ ഒരു പിതാവിന്റെ മകനെന്ന നിലയില്‍ ഈ വിഷമ സന്ധിയെ ഏറെ ദു:ഖത്തോടെയാണ് നോക്കി കാണുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം വിവാദ മായിരിക്കെയാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *