കാഞ്ഞങ്ങാട് :അഞ്ചു വർഷക്കാലം അർബുദത്തോട് പൊരുതി ജീവിച്ച ഷക്കീർ ഒടുവിൽ നാട്ടുകാരെ കണ്ണീരിലാഴ്ത്തി തിരിച്ചു വരാത്ത ലോകത്തേക്ക് മടങ്ങി.
അട്ടേങ്ങാനത്തെ ഉമറിൻ്റെയും ഹാജിറയുടെയും മകൻ ഷക്കീർ 33 നിര്യാതനായി.സൗദിയിൽ ജോലി ചെയ്തിരുന്ന ഷക്കീർ രോഗബാധിതനായാണ് അഞ്ചു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയത്.
പരിശോധനയിൽ അർബുദം ബാധിച്ചതായി കണ്ടെത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം നാലുവർഷം മുമ്പ് വലതുകാൽ മുട്ടിനുതാഴെ വച്ച് മുറിച്ചുമാറ്റി.
അർബുദ ത്തോട് പടപൊരുതിയ സക്കീറിന് ഭീമമായ ചികിത്സ ചിലവ് വേണ്ടിവന്നപ്പോൾ നാട്ടുകാർ ഒന്നടങ്കം കൈ പിടിച്ചു അരക്കോടിയോളം രൂപ ചിലവാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
ഒരു കാൽ നഷ്ടപ്പെട്ടെങ്കിലും അർബുദത്തോട് നാലു വർഷക്കാലം പടപൊരുതി ജീവിതം മുന്നോട്ടു നയിച്ചു, കഴിഞ്ഞദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഷക്കീറിന് ബന്ധുക്കൾ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നില അതീവ ഗുരുതരം ആവുകയും പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു ഇതിനിടയിലാണ് മരണം ജീവൻ തട്ടിയെടുത്തത്,
ഉച്ചക്ക് വരെ തന്റെ പ്രിയതമയോട് പറഞ്ഞു എന്താ മഗ്‌രിബ് ആവാത്തെ മഗ്‌രിബ് ആയാൽ എനിക്ക് പോണം.. കൃത്യം 6.45 നു ഈ ലോകത്തു നിന്ന് വിട പറഞ്ഞു.എന്ത് വിഷമം ആയാലും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പ്രകൃതം..
ആരോടും ഒരു പരാതിയോ, ദേഷ്യമോ പരിഭമമോ ഇല്ലാത്ത സ്വഭാവമായിരുന്നു ഷകീറിന്റേത്, ആത്മധൈര്യം കൊണ്ടും ഷകീർ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു,ഭാര്യയുടെയും, ഭാര്യാപിതാവിന്റെയും സ്നേഹവും പരിചരണവും നന്നായി ലഭിച്ചിരുന്നു.