ഐ. എം. സി. സി നേതാവ് കെ.. സി സുബൈർ അന്തരിച്ചു

Latest പ്രാദേശികം

ഫുജൈറ: ഐ.എം.സി.സി ഫുജൈറ കമ്മിറ്റി വൈസ് പ്രസിഡന്‍റും കാസര്‍കോട് തൃക്കരിപ്പൂര്‍ പൊറോപ്പാട്​ സ്വദേശിയുമായ കെ.സി. സുബൈര്‍ (62) നിര്യാതനായി.

40 വര്‍ഷമായി ഫുജൈറയില്‍ ഗ്യാസ് വിതരണ ബിസിനസ് നടത്തുകയായിരുന്നു.

10 ദിവസം മുമ്പാണ് നാട്ടില്‍ നിന്നും എത്തിയത്. കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്നു.

എന്നാല്‍, ​പരിശോധനഫലം നെഗറ്റിവായെങ്കിലും കുറച്ചു ദിവസമായി ഐ.സി.യുവിലായിരുന്നു.

ഭാര്യ: താഹിറ. മക്കള്‍: താജുദ്ദീന്‍, റഹീസ, അബ്​ദുല്ല. മരുമക്കള്‍: നൂറ, മുസമ്മില്‍, സുബൈര്‍.

Leave a Reply

Your email address will not be published. Required fields are marked *