ദുബായ്; അന്തരിച്ച വ്യവസായ പ്രമുഖനും വിദ്യാഭ്യാസ ജീവകാരുണ്യ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോക്ടർ പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ അഭിമുഘ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.
ഇ.സി.എച്ചിന്റെ പുതിയ ആസ്ഥാനമായ അൽ തവാറിലെ കോസ്റ്റൽ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി ചടങ്ങ് ഉദ്ഘടനം ചെയ്തു.
എമിറേറ്റ്സ് പി.ആർ.ഓ അസോസിയേഷൻ പ്രസിഡന്റ് അംജദ് മജീദ് , ഫാരിസ് ഫൈസൽ , പി.എം അബ്ദുറഹ്മാൻ , ജംഷാദ് അലി എന്നിവർ സംസാരിച്ചു.
അൻഷാദ് വാഫിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു .