മട്ടന്നൂർ: കണ്ണൂർ തില്ലങ്കേരി പഞ്ചായത്തിലെ ഉളിയിൽ പടിക്കച്ചാലിൽ ഐസ് ക്രീം ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്.
ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ് ആമീൻ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്.
ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി.